(www.panoornews.in)വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി ന്യൂ മാഹി സ്വദേശിനി സുരഭിരാജ് ടി. പി.
കോഴിക്കോട് കിങ് ഫോർട്ട് ഓഡിറ്റോറിയത്തിൽ നിന്ന് പ്രമുഖ മെന്റലിസ്റ്റും മാജിഷ്യനും മൈൻഡ് ഡിസൈനറുമായ R K മലയത്തിന്റെ കൈയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റു വാങ്ങി.
എറണാകുളത്തു നടന്ന പരിപാടിയിൽ മെന്റലിസത്തിലെ ELECTROKINESIS ILLUSION EFFECT എന്ന മായാജാല വിദ്യക്ക് ആണ് ഈ ലോക റെക്കോർഡ് സുരഭി സ്വന്തമാക്കിയത്.
ന്യൂ മാഹി അഴീക്കൽ സുരഭി നിവാസിൽ രാജന്റെയും സുജാതയുടെയും മകളാണ് സുരഭിരാജ് .ടി. പി.

Pathmia international hypnotisam & mentalisam acadamy ലെ മെന്റാലിസ്റ്റ് ഷരീഫ് മാസ്റ്ററിന്റെ കീഴിലാണ് സുരഭി പരിശീലനം പൂർത്തിയാക്കിയത്.
കൂടെ വേൾഡ് റെക്കോർഡ് നേടിയ സുഹൃത്ത് അജ്മൽ,
കൂടെ പഠിച്ചുകൊണ്ടിരിക്കുന്ന ഇജാസ്,കിരൺ എന്നിവർ നല്ല
സപ്പോർട്ട് നൽകുന്നതെന്ന് സുരഭി പറഞ്ഞു.
കേരളത്തിന് അഭിമാനമായ ഈ നേട്ടം സമൂഹ മാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടുകയാണ്.
New Mahe native wins World Wide Book of Records











































.jpeg)